Latest NewsTechnology

വാട്സ്ആപ്പിലെ ഈ പുതിയ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം? വാട്സ്ആപ്പിലെ ഏറ്റവും പുതിയ ഫീച്ചറുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കും മുന്നേ സ്വന്തമാക്കാം

ഫോര്‍വേഡ് ലേബല്‍ മുതല്‍ ഗ്രൂപ്പ് വീഡിയോ കാളിംഗ് വരെ നിരവധി പുതിയ ഫീച്ചറുകളാണ് ഫേസ്ബുക്ക്‌ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ‘മാര്‍ക്ക് അസ് റീഡ്’ എന്നൊരു പുതിയ ഫീച്ചര്‍ ആണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ തുറക്കാതെ തന്നെ ഒരു മെസേജ് വായിച്ചതായി സൂചിപ്പിക്കാന്‍ ഇതിലൂടെ യൂസര്‍മാര്‍ക്ക് കഴിയും. ഇതുവരെ ഒരു സന്ദേശം വായിച്ചുവെന്ന് മാര്‍ക്ക് ചെയ്യാന്‍ വാട്സ്ആപ്പ് തുറക്കണമായിരുന്നു. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് മെസേജ് വായിക്കാതെ തന്നെ, നോട്ടിഫിക്കേഷന്‍ പാനലില്‍ നിന്ന് തന്നെ അത് വായിച്ചതായി മാര്‍ക്ക് ചെയ്യാന്‍ സാധിക്കും.

ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അത്ഭുതപ്പെടുകയാണോ? എന്നാല്‍ അതിനുള്ള സ്റ്റെപ്പുകള്‍ ആണ് താഴെ പറയുന്നത്.

ആദ്യമായി

ഇതുവരെ ഈ ഫീച്ചര്‍ വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത് ഉപയോഗിക്കാന്‍ യൂസര്‍മാര്‍ വാട്സ്ആപ്പ് ബീറ്റ പ്രോഗ്രാമില്‍ ചേരേണ്ടതുണ്ട്. ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആന്‍ഡ്രോയ്ഡ് വാട്സ്ആപ്പ് ബീറ്റ പ്രോഗ്രാം.

ഇനി ‘മാര്‍ക്ക് അസ് റീഡ്’ ഫീച്ചറിലേക്ക് വരാം

1. മുകളില്‍ നിന്ന് സ്വൈപ്പ് ചെയ്ത് നിങ്ങളുടെ ഫോണിന്റെ നോട്ടിഫിക്കേഷന്‍ പാനല്‍ തുറക്കുക

2. വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍ എക്സ്പാന്‍ഡ് ചെയ്യുക

3. ഇവിടെ, നിങ്ങള്‍ക്ക് ‘മാര്‍ക്ക് അസ് റീഡ്’ ഓപ്ഷന്‍ കാണാന്‍ കഴിയും

4. ‘മാര്‍ക്ക്‌ അസ് റീഡ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക

5. ഒരേസമയം നോട്ടിഫിക്കേഷന്‍ പാനലിലുള്ള എല്ലാ സന്ദേശങ്ങളും ‘മാര്‍ക്ക്‌ അസ് റീഡ്’ ചെയ്യാനും ഈ ഫീച്ചറിലൂടെ സാധിക്കും.

നിങ്ങളുടെ വാട്സ്ആപ്പിന്റെ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തിട്ടിരിക്കുകയാണെങ്കില്‍ ഈ ഫീച്ചര്‍ കാണാന്‍ സാധിക്കില്ല.

എങ്ങന വാട്സ്ആപ്പ് ബീറ്റ പ്രോഗ്രാമില്‍ ജോയ്ന്‍ ചെയ്യാം?

1. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുറന്ന് വാട്സ്ആപ്പ് സേര്‍ച്ച്‌ ചെയ്യുക

2. സേര്‍ച്ച്‌ ഫലത്തില്‍ നിന്നും വാട്സ്ആപ്പ് ആപ്പ് പേജ് തുറക്കുക

3. ആ പേജിന്റെ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ ‘Become a beta tester’ എന്നൊരു ഓപ്ഷന്‍ കാണാന്‍ കഴിയും.

4. അവിടെ ‘ഐ ആം ഇന്‍’ എന്നതില്‍ ടാപ് ചെയ്ത് ബീറ്റ പ്രോഗ്രാമില്‍ ചേരാം.

തുടര്‍ന്ന് നിങ്ങള്‍ക്ക് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റുകള്‍ ലഭ്യമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button