Latest NewsGulf

ദുബായ് എയർപോർട്ടിൽ ലഗേജ് മോഷണം; ജീവനക്കാർ പിടിയിൽ

വീട്ടിൽ എത്തിയ ശേഷമായിരുന്നു യാത്രക്കാരൻ തന്റെ ലഗേജിന്റെ പൂട്ട് പൊട്ടിയിരിക്കുന്നതായ്

ദുബായ്: ദുബായ് എയർപോർട്ടിൽ ലഗേജ് മോഷണം. യാത്രക്കാരന്റെ ലഗേജിൽ നിന്ന് എയർപോർട്ട് ജീവനക്കാരൻ ഐഫോൺ മോഷ്ടിക്കുകയായിരുന്നു. വീട്ടിൽ എത്തിയ ശേഷമായിരുന്നു യാത്രക്കാരൻ തന്റെ ലഗേജിന്റെ പൂട്ട് പൊട്ടിയിരിക്കുന്നതായ് കണ്ടെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഐഫോൺ കാണാനില്ലെന്ന് മനസിലായത്. ഇതോടെ എയർപോർട്ട് അധികൃതരെ വിവരമറിയിച്ചു.

ALSO READ: ലഗേജ് മോഷണം; കുവൈറ്റിൽ എട്ട് പ്രവാസികൾ പിടിയിൽ

അന്വേഷണത്തിൽ ഫോൺ എയർപോർട്ടിൽ തന്നെ ഉണ്ടെന്ന് മനസിലാക്കിയതോടെ ലഗേജ് വിഭാഗത്തിലേർ ജീവനക്കാരെ ചോദ്യംചെയ്തു. ഇതോടെയാണ് പ്രതികൾ പിടിയിലായത്. മൂന്നു പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. ലഗേജിന്റെ പൂട്ട് പൊളിക്കുകയും, ചെറിയ രീതിയിൽ മോഷണം നടത്തിയെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button