ന്യൂഡൽഹി: ഹിന്ദിയിൽ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് ഹിന്ദിയില്‍ തന്നെ ക്രെഡിറ്സ് നല്‍കണമെന്ന ഉത്തരവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. സിനിമകൾ കാണാൻ വരുന്ന ഇംഗ്ലീഷ് അറിയാത്ത പ്രേക്ഷകർക്കും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് ഈ നടപടിഎന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ സംവിധായകർക്ക് കത്തയച്ചു. ഇരു ഭാഷകളിലായി ക്രെഡിറ്സ് കൊടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.
Also Read: കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ആരോഗ്യമന്ത്രി
ഒരു മാസത്തിനുള്ളില്‍ ഈ ഉത്തരവ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, സര്‍ക്കാരിന്റെ ഈ പുതിയ ഉത്തരവിനോട് സമ്മിശ്രപ്രതികരണമാണ് സിനിമാ മേഖലയില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments