ജമ്മു കശ്മീര്‍: അഞ്ച് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം. ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഇന്നലെയാരംഭിച്ച ഏറ്റുമുട്ടലിലാണ് 5 ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍. ലഷ്‌കറി ത്വയ്ബ ഭീകരന്‍ ഉമര്‍ മാലിക്കായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഭീകരരുടെ കയ്യില്‍ നിന്നും എകെ 47 ഉള്‍പ്പെടെ സൈന്യം കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രാത്രി തന്നെ ഒരു ഭീകരനെ വധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് 4 പേരെ സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.
Also Read : ഭീകരരുടെ മുട്ടിടിക്കുന്നു, മൂന്ന് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം
പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. ഷോപ്പിയാനില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേഖല വളഞ്ഞ സുരക്ഷാ സേനയ്ക്കുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. സൈന്യവും തിരിച്ചടിച്ചു. ഈ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
Post Your Comments