India

ഭീകരരുടെ മുട്ടിടിക്കുന്നു, മൂന്ന് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ഇന്ത്യ തിരിച്ചടി ആരംഭിച്ചതോടെ വിറച്ചിരിക്കുകയാണ് ഭീകരര്‍. അതിര്‍ത്തിയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ പുല്‍വാമ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്നലെ രാവിലെ കുപ്‌വാരയിലും ഷോപ്പിയാനിലുമടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന വെടിവെയ്പ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

READ ALSO: ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ തകര്‍ന്ന് ഭീകരര്‍, കൊല്ലപ്പെട്ടവരില്‍ ഐഎസ് ഭീകരനേതാവും

കുപ്വാര മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ആദ്യം ആക്രമണമുണ്ടായത്. അതിനിടെ ഷോപിയാനിലെ അഹ്ഗാമില്‍ പട്ടാള പട്രോളിങ് പാര്‍ട്ടിയില്‍ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ഇതിനെ തുടര്‍ന്ന് ഒരു സൈനീകന് പരുക്കേറ്റിട്ടുണ്ട്. പിന്നീട് പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ പോലീസ് വധിച്ചു.

shortlink

Post Your Comments


Back to top button