ന്യൂഡൽഹി : പീഡനത്തിനിരയായ കുട്ടികളുടെ ചിത്രം എടുക്കരുത്തെന്നും അഭിമുഖം നടത്തരുതെന്നും സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. കുട്ടികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്തോ മങ്ങിപ്പിച്ചോ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്.
Read also:ജലന്തർ ബിഷപ്പിനെതിരായ കേസ്; അന്വേഷണ സംഘം ഡൽഹിയിലേക്ക്
പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ അഭിമുഖങ്ങൾ എടുക്കുന്നത് അവരെ മാനസിക സംഘർഷത്തിലാക്കുമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ ഇരകളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം പ്രൊഫഷണൽ കൗൺസിലർമാരുടെയും കുട്ടികളുടെ മനശ്ശാസ്ത്രജ്ഞരുടെയും സഹായം തേടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ബിഹാറിലെ മുസഫർപുരിൽ സർക്കാർ അഭയകേന്ദ്രത്തിലെ 34 പെൺകുട്ടികൾ പീഡനത്തിനിരയായ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറത്തിറക്കിയത്.
Post Your Comments