ഡൽഹി : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് 17 പാർട്ടികൾ ആവശ്യമുന്നയിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് നീക്കത്തിന് നേതൃത്വം വഹിക്കുന്നത്.
സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ ബാലറ്റ് പേപ്പറിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന നിര്‍ദേശം മമത ബാനര്‍ജിയാണ് മുന്നോട്ട് വച്ചത്. കൂട്ടായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണമെന്ന മമതയുടെ നിര്‍ദേശത്തോട് 17 പാര്‍ട്ടികള്‍ യോജിച്ചെന്നാണ് വിവരം. നിര്‍ദേശം ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ഗുലാം നബി ആസാദിന്‍റെ വസതിയിൽ കക്ഷി നേതാക്കളുടെ യോഗം ചേരാനാണ് ധാരണ.
Read also:മോഷണം നടന്ന വീടുകളുടെ ഭിത്തികളില്‍ എഴുത്തുകൾ ; കള്ളന്മാരെ പിടികൂടാനാവാതെ പോലീസ്
എസ്.പി, ബി.എസ്.പി , ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി എന്‍.സി.പി, എ.എ.പി, ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം. ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയും നീക്കത്തിനൊപ്പമുണ്ട് .
Post Your Comments