KeralaLatest News

ഓണത്തിന് വിപണിയിലെത്തുന്ന സഖാവ് ഷര്‍ട്ടിനെ കുറിച്ച് ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍

കണ്ണൂര്‍: സംസ്ഥാനത്ത് സഖാവ് ഷര്‍ട്ടിനെ കുറിച്ച് ഉയരുന്നത് അനാവശ്യ വിവാദങ്ങളെന്ന് ശോഭന ജോര്‍ജ്. ഖാദി ബോര്‍ഡ് സഖാവ് എന്ന പേരില്‍ പുറത്തിറക്കിയ ഷര്‍ട്ടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഷര്‍ട്ടിനെ കുറിച്ച് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു.

സഖാവ് എന്ന പേര് കൊണ്ടുതന്നെ പുതുതായി ഇറക്കിയ ഷര്‍ട്ട് വിപണിയിലെത്തും മുമ്പ് ചര്‍ച്ചയായത് വലിയ നേട്ടമാണുണ്ടായതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. ഓണം ലക്ഷ്യമിട്ടാണ് ഖാദി ബോര്‍ഡ് സഖാവ് ഷര്‍ട്ടുകള്‍ വിപണിയിലെത്തിക്കുന്നത്. കടും ചുവപ്പിലും മറ്റു നിറങ്ങളിലും ഈ ബ്രാന്‍ഡ് വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button