മുംബൈ: ഇന്ത്യയില്‍ സെക്സ് ടോയ്സിന് ആവശ്യക്കാര്‍ കൂടിയതിനു പിന്നില്‍ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിലെ രംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്.് ബോളിവുഡ് ചിത്രങ്ങളായ വീര്‍ ദി വെഡ്ഡിംഗിലേയും, ലസ്റ്റ് സ്റ്റോറിയിലേയും ചൂടന്‍ രംഗങ്ങളാണ് സെക്സ് ടോയ്സിന് ആവശ്യക്കാരെ വര്‍ദ്ധിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വീര്‍ ദി വെഡ്ഡിംഗില്‍ സ്വര ഭാസ്കര്‍ അഭിനയിച്ച കഥാപാത്രത്തിന്റെ സ്വയംഭോഗ രംഗം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് പോലെ തന്നെയാണ് നാല് സംവിധായകര്‍ സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസിലെ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രം സെക്സ് ടോയ് ഉപയോഗിച്ച് സ്വയംഭോഗം ചെയ്യുന്ന രംഗവും ഏറെ ചര്‍ച്ചയായി.
ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായതോടെ സെക്സ് കളിപ്പാട്ടങ്ങളോടുള്ള ഉപഭോക്തളുടെ പ്രിയം വര്‍ധിച്ചു. ഇന്ത്യ ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍ ഉപയോഗിക്കുന്ന സെക്സ് കളിപ്പാട്ടങ്ങളുടെ വില്‍പ്പനയാണ് കുത്തനെ കൂടിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments