ദോഹ : ഖത്തറിൽ ഗതാഗത നിയന്ത്രണം. ഞായർ മുതൽ രണ്ടുമാസത്തേക്ക് ലുഅയ്‌ബ് മേഖലയിൽ ഉൾപ്പെടുന്ന ബു ഇറയ്യീൻ സ്‌ട്രീറ്റിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. അതിനാൽ ഞായറായഴ്ച ഇവിടേക്ക് വരുന്നവർ ഗതാഗതം തടഞ്ഞ റോഡിൽനിന്ന് 220 മീറ്റർ മുന്നോട്ടുപോയി വലത്തേക്കു തിരിഞ്ഞ് അൽ സംറിയ സ്‌ട്രീറ്റിലൂടെ പോകണം.
ലുഅയ്‌ബിൽ നിന്നു ബു ഇറയ്യീൻ സ്‌ട്രീറ്റിലേക്കു പോകണമെങ്കിൽ അൽ സംറിയ സ്‌ട്രീറ്റിൽനിന്നു വലത്തേക്കു തിരിഞ്ഞ് സനയ സ്‌ട്രീറ്റിലേക്കും അവിടെനിന്നു റഷീദ സ്‌ട്രീറ്റിലേക്കുമെത്തി ലഖ്‌വിയ റൗണ്ട് എബൗട്ടിലൂടെ ഇടത്തേക്കു തിരിഞ്ഞാണ് പോകേണ്ടത്.
Also read : ഈഫല്‍ ടവര്‍ അടച്ചിട്ടു; കാരണം ഇതാണ്
Post Your Comments