KeralaLatest News

ജലന്ധർ ബിഷപ്പിനെതിരെ ഹർജി

മേജർ ആർച്ച് ബിഷപ്പിന്റെ ഓഫിസിൽ രേഖകൾ പരിശോധിച്ചതിൽ ഇത്തരത്തിലൊരു പരാതി

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയിൽ ഹർജി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്.

Read also:കളക്ട്രേറ്റിനു മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചു

അതേസമയം ജലന്ധർ രൂപതാ ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ച് തനിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. മേജർ ആർച്ച് ബിഷപ്പിന്റെ ഓഫിസിൽ രേഖകൾ പരിശോധിച്ചതിൽ ഇത്തരത്തിലൊരു പരാതി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

shortlink

Related Articles

Post Your Comments

Related Articles


Back to top button