ആലപ്പുഴ: സമ്മര്‍ദ്ദം മൂലം പുറത്തു പറയാതിരുന്ന ലൈംഗിക പീഡനകഥകളുടെ തുറന്ന് പറച്ചില് വേദിയാവുകയാണ് സോഷ്യല്‍ മീഡിയ. സഹപ്രവര്‍ത്തകനില്‍ നിന്നേറ്റ ദുരനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകയും, പതിനാറാം വയസ്സില്‍ അക്ടിവിസ്റ്റായ സുഹൃത്തില്‍ നിന്നേറ്റ പീഡനം തുറന്ന് പറഞ്ഞ് പൊതുപ്രവര്‍ത്തകയായി പെണ്‍കുട്ടിയും രംഗത്തെത്തിയിരുന്നു.താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ മാവോയിസ്റ്റ് നേതാവിന്റെ മകള്‍ ഇതുവരേയും രേഖാമൂലം പരാതിയുമായി വരാത്തത് അന്വേഷണത്തെ ബാധിക്കുന്നു.
ദളിത് ആക്ടിവിസ്റ്റായ കണ്ണൂര്‍ സ്വദേശി രജീഷ് പോളിനെതിരെ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതും ഒരു പൊതു പ്രവര്‍ത്തകന്റെ പരാതിയില്‍ 16 ാം വയസ്സില്‍ രജീഷ് പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മാവോയ്സ്റ്റ് നേതാവിന്റെ മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പുറമേ മറ്റ് നിരവധി പെണ്‍കുട്ടികളുമായി രജീഷ് പോളിന് ബന്ധമുണ്ടായിരുന്നുവെന്നും അവരില്‍ ചിലര്‍ ഇത്തരം പരാതിയുമായി രംഗത്ത് വരുമെന്നാണ് സൂചന.നേരത്തെ കണ്ണൂര്‍ പിലാത്തറയില്‍ താമസിച്ചു വന്നിരുന്ന രജീഷ് ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലക്ക് സമീപമാണ് കഴിയുന്നത്. നിരവധി പേരെ ഇയാള്‍ പീഡിപ്പിച്ച വിവരമറിഞ്ഞ് ഭാര്യ അപര്‍ണ്ണ ഇയാളെ ഉപേക്ഷിച്ചിരുന്നു. ആക്ടിവിസ്റ്റായ ഒരു യുവതിയുടെ കൂടെയാണ് ഇപ്പോള്‍ താമസമെന്നറിയുന്നു.
നവമാധ്യമങ്ങളില്‍ പുരോഗമ ആശയങ്ങള്‍ ഷെയര്‍ ചെയ്താണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്. മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്ത്തകന് എന്നീ പേരില്‍ ഇയാള്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഒരു സമരത്തിലും മുന്നിരയിലുണ്ടായിട്ടില്ല. എന്നാല്‍ എറണാകുളത്തെ ചുംബന സമരത്തില്‍ ഇയാള്‍ സജീവമായിരുന്നു. 2015 ല്‍ കോഴിക്കോട് നടന്ന അമാനവ സംഗമത്തിലും ഇയാള്‍ ഉണ്ടായിരുന്നു.പരിചയപ്പെടുന്ന സ്ത്രീകളോട് ഇയാള്‍ വ്യക്തി സ്വാതന്ത്രം, ലൈംഗിക സ്വാതന്ത്രം എന്നിവയെക്കുറിച്ച് സംസാരിച്ച് വീഴ്ത്തുകയാണ് പതിവ്.
ആക്ടിവിസ്റ്റുകളുടെ മുഖം മൂടി അണിഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കുന്ന ഒരു സംഘം തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. എഴുത്തുകാര്‍, ഡോക്യുമെന്റി സംവിധായകന്, എന്നീ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍ നടന്ന ഒരു സമരത്തില്‍ പങ്കാളികളായ രണ്ട് യുവതികളെ ഒരു എഴുത്തുകാരന് അപമാനിച്ചതായി ആരോപണമുയര്‍ന്നിരുന്നു.ആക്ടിവിസ്റ്റുകള്‍ എന്ന പേരില്‍ ഇത്തരക്കാര്‍ ഇടപെടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണം വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments