ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ ഉള്‍പ്പെടുന്നവരെ ഭീകരരായി പരിഗണിക്കണമെന്ന് സ്വാമി അഗ്നിവേശ്. ഇങ്ങനെയുള്ളവർക്കെതിരെ യുഎപിഎ ചുമത്തണമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സർക്കാരിനും ജാർഖണ്ഡ് സർക്കാരിനും പങ്കുണ്ടെന്നും അഗ്നിവേശ് ആരോപിച്ചു.
Also Read: രാത്രിയാത്ര നിരോധനം തുടരുമെന്ന് കുമാരസ്വാമി
ഈയിടെ ജാര്‍ഖണ്ഡിലെ പാകുര്‍ ജില്ലയില്‍വച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ അഗ്നിവേശിനെ ഒരു കൂട്ടം ആളുകൾ കൈയേറ്റം ചെയ്തിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളിലും ജാതി വേർതിരിച്ചുള്ള അക്രമണങ്ങൾക്കുമെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളം, ലുധിയാന, സഹാരണ്‍പുര്‍ എന്നീ സ്ഥലങ്ങളിൽ സന്ദര്‍ശനം നടത്തുമെന്നും അഗ്നിവേശ് അറിയിച്ചു.
Post Your Comments