ശ്രീനഗര്‍ : സ്വന്തം ജീവന്‍ പണയം വെച്ച് രാജ്യത്തിനു വേണ്ടി പോരാടുന്നവരാണ് പട്ടാളക്കാര്‍. ഇവര്‍ രാവും പകലും രാജ്യത്തിനു വേണ്ടി പ്രയത്‌നിക്കുന്നവരാണ്. ഇങ്ങനെയുള്ള പട്ടാളക്കാരാണ് തീവ്രവാദികളുടെ ഇരയാകുന്നത്. ഇങ്ങനെ തീവ്രവാദികളുടെ കൊലയ്ക്ക് ഇരയായ സൈനികന് വേണ്ടി പ്രതികാരം ചെയ്യാന്‍ സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ച് നാട്ടിലെത്തിയത് 50ഓളം പേര്‍. സൈന്യത്തില്‍ ചേരാനാണ് ഇവര്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയിരിക്കുന്നത്. ഇവര്‍ ഇനി പോലീസിലും സൈന്യത്തിലും ജോലി നേടി തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിന് പകരം ചോദിയ്ക്കുമെന്ന് വ്യക്തമാക്കി
read also : തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍
ഔറംഗസേബ് എന്ന സൈനികന്‍ ഈദ് ആഘോഷത്തിനായി വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂണ്‍ 14നായിരുന്നു സംഭവം. കശ്മീര്‍ റൈഫിള്‍ ബറ്റാലിയന്‍ സൈനികനായിരുന്നു ഔറംഗസേബ്. ഔറംഗസേബിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ ഇവര്‍ ഒന്നിച്ചു ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയിരുന്നു. അവര്‍ ഔറംഗസേബിന്റെ വീട്ടില്‍ എത്തുകയും ഔറംഗസേബിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു.
Post Your Comments