CinemaLatest News

നടന്‍ മോഹന്‍ലാലിനെതിരെ നിയമനടപടിയുമായി ഖാദി ബോര്‍ഡ്

വ്യാജ പരസ്യത്തിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിനെതിരെ നിയമ നടപടി. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയുള്ള പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ചതില്‍ നടന്‍ മോഹന്‍ലാലിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാജോര്‍ജ് അറിയിച്ചു. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് മോഹന്‍ലാല്‍ ദേശത്തിന്റെ പ്രതീകമായ ചര്‍ക്ക വെച്ച്‌ പരസ്യം ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ശോഭനാജോര്‍ജ് പറഞ്ഞു. ഖാദിമേളയോടനുബന്ധിച്ച്‌ കണ്ണൂരിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം സംസാരിച്ചത്.

അതേസമയം ഖാദി ബോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന സഖാവ് ഷര്‍ട്ടിനെ കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നാല്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും അത് ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തുവെന്നത് തന്നെയാണ് ആ പേര് കൊണ്ട് ഉദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button