തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് ഇനി നഷ്ടക്കണക്കുകളില്ല, പകരം ലാഭത്തിന്റെ കണക്കുകള്‍ മാത്രം. നഷ്ടക്കണക്കുകള്‍ മാത്രം നിരത്തിയിരുന്ന കെഎസ്ആര്‍ടിസിയുടെ ജൂലൈ മാസത്തെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. 197.64 കോടി രൂപയാണ് ജൂലൈ മാസത്തെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു.
Also Read : പ്രതിമാസ വരുമാനത്തില്‍ റെക്കോര്‍ഡിട്ട് കെ.എസ്.ആര്‍.ടി.സി
7.66 കോടി രൂപയുടെ വര്‍ധനവാണ് കെഎസ്ആര്‍ടിസിക്ക് ഒരുമാസംകൊണ്ട് ലഭിച്ചത്. പ്രതിദിന കളക്ഷനില്‍ ജൂലൈ 9, 23 തീയതികളിലാണ് കെഎസ്ആര്‍ടിസി ഏറ്റവുമധികം വരുമാനം നേടിയത്. ജൂലൈ ഒമ്പതിന് 7.14 കോടിയും 23ന് 7.16 കോടി രൂപയുമായിരുന്നു കേരളത്തിന്റെ സ്വന്തം ആനവണ്ടിയുടെ കളക്ഷന്‍. കൂടാതെ കെഎസ്ആര്‍ടിസിയുടെ എം.ഡിയായി ടോമിന്‍ തച്ചങ്കരി ചുമതലയേറ്റതിനു ശേഷം ആനവണ്ടിയുടെ രൂപത്തിലും ഭാവത്തിലും വന്‍ മാറ്റങ്ങളായിരുന്നു സംഭവിച്ചത്.
Post Your Comments