Latest NewsInternational

പട്ടാപ്പകല്‍ സൂര്യനെ കാണാതായി ; മൂന്ന് മണിക്കൂര്‍ ജനം ഇരുട്ടില്‍

 

സൈബീരിയ : നട്ടുച്ച നേരത്ത് സൂര്യന്‍ മറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരം രാത്രിയ്ക്ക് സമാനമായി. ഇതോടെ ജനങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്ത്രിയിലായി. ലോകം അവസാനിയ്ക്കാന്‍ പോകുകയാണെന്ന് പലര്‍ക്കും തോന്നി. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയിലാണ് ലോകത്തെ നടുക്കിയ പ്രതിഭാസം അരങ്ങേറിയത്. പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍ പൊടുന്നനെ അപ്രത്യക്ഷമാകുകയായിരുന്നു. . പട്ടാപ്പകലിലും നാട് മുഴുവന്‍ കനത്ത ഇരുട്ടായി. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. അങ്ങനെ പരിഭ്രാന്തി തളം കട്ടി നില്‍ക്കെ രാവിലെ 11.30 ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെ മടങ്ങി വന്നു. മൂന്നു മണിക്കൂറോളമാണ് നാടിനെ ഇരുട്ടിലാഴ്ത്തിയത്.

Read also : ശാസ്ത്ര ലോകത്തെ മുഴുവന്‍ ഞെട്ടിച്ച്‌ ആകാശത്ത് രണ്ട് സൂര്യന്‍- വസ്തുത വിശദീകരിച്ച് വിദഗ്ധര്‍

എന്നാല്‍ രണ്ട് മണിയോടെ സൂര്യപ്രകാശം വന്നപ്പോള്‍ ആ പ്രദേശമാകെ ചാരവും പൊടിയും നിറഞ്ഞിരിക്കുകയായിരുന്നു ഈ പൊടിയും ചാരവുമാണ് നാടിനെ സൂര്യനില്‍ നിന്ന് മറച്ചതെന്ന് സത്യം പിന്നീടാണ് അവര്‍ക്ക് മനസിലായത്. റഷ്യയുടെ ചില മേഖലകളിലുണ്ടായ വ്യാപകമായ കാട്ടുതീയുടെ ചാരവും പുകയും ധ്രുവക്കാറ്റിലൂടെ സൈബീരിയെ മൂടിയതാണ് പകല്‍ രാത്രിയായി മാറാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button