പാരീസ് : പാരീസിലെ പ്രസിദ്ധമായ ഈഫല്‍ ടവര്‍ അടച്ചു പൂട്ടി. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്
ടവര്‍ അടച്ചിട്ടത്. ടിക്കറ്റ് പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവറിലെ ജീവനക്കാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഈഫല്‍ ടവറിലേക്കുള്ള കാഴ്ചക്കാരുടെ വരി നീളുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. വ്യാഴാഴ്ചയാണ് ടവര്‍ അടച്ചുപൂട്ടിയത്.
ALSO READ: ഈഫല്‍ ടവര്‍ വെളിച്ചമണയ്ക്കും : കാരണം ഇതാണ്
കാഴ്ചക്കാരുടെ വരിയുടെ നീളം കൂടിയതോടെ അത് കൈകാര്യം ചെയ്യാന്‍ കഴിയാതെവന്ന ജീവനക്കാര്‍ പെട്ടുപോവുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം കനത്തത്. ഇതോടെ ഇന്നലെ വൈകിട്ട് നാല് മണിയോടെ ജീവനക്കാര്‍ കൗണ്ടര്‍ അടച്ച് ഇറങ്ങിപ്പോയി.വിവിധ തരത്തലുള്ള ടിക്കറ്റുകളുമായെത്തുന്നവര്‍ക്കായി വ്യത്യസ്ത ലിഫ്റ്റ് സംവിധാനമാണുള്ളത്. ഇതുകാരണം കാഴ്ചക്കാരുടെ ചീത്തവിളി കേള്‍ക്കേണ്ടിവരുന്നത് ജീവനക്കാരെ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
Post Your Comments