മുംബൈ : പ്രമുഖ ബോളിവുഡ് സംവിധായകന്‍ അറസ്‌റ്റില്‍. ജി.എസ്.ടിയില്‍ 34 കോടിയുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറയുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്‌റ്റര്‍’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിജയ്‌യെ ആണ് ഇന്റലിജന്‍സ് അറസ്‌റ്റ് ചെയ്‌തത്. മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആഗസ്‌റ്റ് 14വരെ റിമാന്‍ഡ് ചെയ്‌തു.
വിജയ്‌യുടെ ഉടമസ്ഥതയിലുള്ള വി.ആര്‍.ജി ഡിജിറ്റല്‍ എന്ന സ്ഥാപനം 140ല്‍ അധികം വ്യാജ രസീതുകള്‍ ഉണ്ടാക്കി നികുതി വെട്ടിച്ചെന്നും 34 കോടിയുടെ നികുതി നഷ്‌ടമാണ് ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിനുണ്ടായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
Also read : സിനിമയിലെ ലൈംഗികത; താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞതോടെ സിനിമയിലെ അവസരം ഇല്ലാതായി; കനി കുസൃതി
Post Your Comments