ഓണ റിലീസായി ചരിത്രം കുറിക്കാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ‘കായംകുളം കൊച്ചുണ്ണി’യുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീം. ‘ഇത്തിക്കര പക്കി’യായി എത്തുന്ന മോഹന്‍ലാലിലൂടെയാണ് സിനിമയുടെ പ്രധാന മാര്‍ക്കറ്റിംഗ് പുരോഗമിക്കുന്നത്. കൊച്ചുണ്ണിയുടെ ഉറ്റ സുഹൃത്തായ ഇത്തിക്കര പക്കിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു നടനില്ലെന്ന് വ്യക്തമാക്കുകയാണ് ബോബി സഞ്ജയ് ടീം.
‘ഇത്തിക്കര പക്കിയുടെ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോള്‍ മോഹന്‍ലാല്‍ ആണ് മനസ്സിലുണ്ടായിരുന്നതെന്ന് ബോബി സഞ്ജയ് ടീം പറയുന്നു. ഏറെ സാഹസികനായ ഒരാളാണ് ഇത്തിക്കര പക്കി, ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് അനായാസം ചാടാന്‍ കഴിവുള്ള മനുഷ്യനായിരുന്നു അദ്ദേഹം. പൂര്‍ണ്ണമായും ഐതിഹ്യ കഥകളില്‍ നിന്ന് ഉള്‍ക്കൊണ്ടാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൊച്ചുണ്ണിയുടെ കാമുകിയായിരുന്ന ‘ജാനകി’യുടെ കഥയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്’. ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ ബോബി സഞ്ജയ് വ്യക്തമാക്കി.
Post Your Comments