Latest NewsKerala

‘ഹാപ്പി ടു ബ്ലീഡിന്റെ പ്രവർത്തനത്തിൽ ദുരൂഹത’ : ശബരിമല സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഹർജിക്കാർ നിലപാട് തിരുത്തി

യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച 5 ഹർജിക്കാരിൽ മൂന്നു പേരാണ് നിലപാട് തിരുത്തിയത്.

ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ നിലപാട് തിരുത്തി ഹർജിക്കാർ. യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഭാഗമായി യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച 5 ഹർജിക്കാരിൽ മൂന്നു പേരാണ് നിലപാട് തിരുത്തിയത്. 2006 ൽ യുവതീ പ്രവേശനത്തിനായി കോടതിയെ സമീപിച്ച അഡ്വ. പ്രേരണ കുമാരി , സുധാപാൽ, ലക്ഷ്മി ശാസ്ത്രി, എന്നിവരാണ് നിലപാട് തിരുത്തി രംഗത്തു വന്നത്.

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചത് തെറ്റിദ്ധാരണമൂലമെന്നും ഹർജിക്കാർ കേരളത്തിലെ ഒരു ചാനലിനോട് പറഞ്ഞു. ജയമാല കേസിന്റെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണ മൂലമാണ് കോടതിയെ സമീപിച്ചത്. പിന്മാറാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി വിഷയം ഭരണഘടനാബഞ്ചിനു വിട്ടിരുന്നു. അയ്യപ്പ ഭക്തരായ യുവതികളുമായി സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ ബോദ്ധ്യമാകുന്നതെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button