Latest NewsIndia

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി : യുവാവ് ഗുരുതരാവസ്ഥയില്‍

മുസാഫര്‍നഗര്‍: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു യുവതി ഇത്തരത്തില്‍ ചെയ്തത്. രണ്ടാം ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിനോട് ഈ ക്രൂരത ചെയ്തത്.

Read also : വിവാഹത്തിന് പെണ്‍കുട്ടി ഒരു നിബന്ധന വച്ചു; യുവാവ് സ്വയം ലിംഗം ഛേദിച്ചു

ബുധനാഴ്ച മുസാഫര്‍നഗറിലെ മിംലാനയിലാണ് സംഭവം നടന്നത്. മക്കളില്ലാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് യുവാവ് വീണ്ടും വിവാഹിതനായത്. രണ്ടാം ഭാര്യ അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതോടെ ഇയാള്‍ ഏതാനും നാളുകളായി രണ്ടാം ഭാര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതില്‍ രോഷംപൂണ്ടാണ് ആദ്യ ഭാര്യ ഇത്തരത്തിലൊരു കടും കൈ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button