ചൈന: കൊക്കയിലേയ്ക്ക് മറിഞ്ഞ ട്രക്കില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരണവഴിയില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ വലയില്‍ ട്രക്കിന്റെ കാബിന്‍ കുടുങ്ങിയാണ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.
Read Also : ട്രക്ക് പാലത്തിൽ നിന്ന് മറഞ്ഞു; 7 മരണം; നിരവധി പേർക്ക് പരിക്ക്
പടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം നടന്നത്. എക്സ്പ്രസ് വേ ജി 8511ലാണ് മരണവഴിയുള്ളത്. പാതിവഴിയില്‍ പണി ഉപേക്ഷിച്ച എക്സ്പ്രസ്വേയുടെ ഒരു പാത ചെന്നെത്തുന്നത് അഗാധമായ ഒരു ഗര്‍ത്തത്തിലാണ്. അശ്രദ്ധമായി വാഹനങ്ങള്‍ ഈ പാതയില്‍ പ്രവേശിച്ച് അപകടം സംഭവിക്കാതിരിക്കുവാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകട സൂചനാ ബോര്‍ഡും, ബാരിക്കേഡുകളും ഇവിടെ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ ബാരിക്കേഡുകളെ തകര്‍ത്താണ് ട്രക്ക് അപകടത്തില്‍പ്പെട്ടത്.
ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് നീങ്ങിയ ട്രക്കിന്റെ ഡ്രൈവര്‍ ക്യാബിന്‍ അപകടത്തില്‍ ഒടിഞ്ഞ്ഗര്‍ത്തത്തിലേയ്ക്ക് തൂങ്ങി കിടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ തെറിച്ച് ഗര്‍ത്തത്തില്‍ സ്ഥാപിച്ചിരുന്ന വലയില്‍ വീണ് ഗര്‍ത്തത്തിലേയ്ക്ക് പതിക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റ ചിത്രങ്ങള്‍ വൈറലാകുകയാണ്. ജൂലായ് 26നായിരുന്നു ട്രക്ക് അപകടം നടന്നത്. സുരക്ഷയുടെ ഭാഗമായി 2015 ലാണ് നെറ്റ് സ്ഥാപിച്ചത്.
Post Your Comments