Latest NewsIndia

ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു

ആറ് എം.പിമാരെയും രണ്ട് എം.എല്‍.എ മാരേയുമാണ് തടഞ്ഞത്

മുംബൈ: ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ മൂലം വിവാദത്തിലായ ആസാമില്‍, എട്ട് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ആറ് എം.പിമാരെയും രണ്ട് എം.എല്‍.എ മാരേയുമാണ് സില്‍ചാര്‍ എയര്‍പ്പോര്‍ട്ടില്‍ ആസാം സര്‍ക്കാര്‍ തടഞ്ഞത്. ബംഗാള്‍ മുഖ്യ മന്തി മമതാ ബാനര്ജിയുടെ നിര്‍ദേശ പ്രകാരമാണ് അവസാന ഡ്രാഫ്റ്റില്‍ ഉള്‍പ്പടാത്ത ജനങ്ങളെ കാണാന്‍ അവര്‍ എത്തിയത്.

ജനങ്ങളെ സന്ദര്‍ശിക്കേണ്ടത് തങ്ങളുടെ അവകാശമാണെന്നും, അത് ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് നിയമ നിര്‍മ്മാതാവ് ഡെരേക്ക് ഒ ബ്രിന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് എംപിമാരായ സുഖേന്തു ശേഖര്‍ റായ്, കക്കോലി ഘോഷ് ദസ്തിദാര്‍,രത്‌ന ദേ നാഗ്,നദിമുള്‍ ഹക്ക്, അര്‍പിതാ ഘോഷ് പശ്ചിമ ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം എംഎല്‍എ മൊഹുവ മോയ്ത്ര തുടങ്ങിയവരെയാണ് തടഞ്ഞത്. തങ്ങളുടെ സന്ദര്‍ശം ഇവിടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പോലീസ് പറഞ്ഞതായി എംപി സുഖേന്തു ശേഖര്‍ റായ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Also read : ആസാം വിഷയത്തില്‍ ബിജെപിക്കെതിരെ വിമർശനവുമായി തോമസ്‌ ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button