ഹാരാരെ: പ്രതിഷേധ സമരത്തിനുനേരെ നടന്ന വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. സൈന്യം നടത്തിയ വെടിവയ്പില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിംബാബ്വേയില് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ എംഡിസി സഖ്യം ആരംഭിച്ച പ്രതിഷേധ സമരത്തിനുനേരെയാണ് വെടിവയ്പ് നടന്നത്.
ജനകീയ വോട്ട് തങ്ങള്‍ക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് എംഡിസി സഖ്യം പ്രതിഷേധ സമരം തുടങ്ങിയത്. അതേസമയം, വോട്ടെണ്ണലില്‍ സാനു പിഎഫ് പാര്‍ട്ടി ശക്തമായ വിജയത്തിലേക്കു കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമരക്കാരെ നേരിടാന്‍ ഹരാരെയിലെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
Post Your Comments