Latest NewsGulf

ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേർ

മസ്കറ്റ്: ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേരെന്ന് ഒമാൻ ഇന്ധനവില നിർണയ സമതി അറിയിച്ചു. താഴ്ന്ന വരുമാനക്കാരായ സ്വദേശികൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുവാൻ ആണ് ഒമാൻ സർക്കാർ സ്വദേശികൾക്കായി സബ്‌സിഡി അനുവദിച്ചിരിക്കുന്നത്.

തൊള്ളായിരത്തി അമ്പതു ഒമാനി റിയാലിനു താഴെ മാസവരുമാനമുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളതുമായ സ്വദേശികൾക്കാണ് ഒമാൻ സർക്കാർ സബ്സിഡി അനുവദിച്ചിരിക്കുന്നത്. കൂടാതെ സ്വന്തം പേരിൽ വാഹനവും ഉണ്ടായിരിക്കണം.

Read also:വീട്ടമ്മയെ കുഴിയിൽ തള്ളിയിട്ടശേഷം മാല മോഷ്ടിച്ചു

പെട്രോൾ വിലയിൽ 88 % വർധനവാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒമാൻ വിപണിയിൽ രേഖപെടുത്തിയത് . എം 91 ഗ്രേഡ് പെട്രോൾ,സബ്‌സിഡി നിരക്കിൽ അപേക്ഷിച്ചവർക്കു ലിറ്ററിന് 180 ബൈസാ വിലയിൽ ഒരു മാസത്തിൽ ഇരുനൂറു ലിറ്റർ ലഭ്യമാകും. എം95 ഗ്രേഡ് പെട്രോളിന് ലിറ്ററിന് 225 ബൈസയും, എം 91ന് 214 ബൈസയും ഡീസലിന് 245 ബൈസയുമായിരുന്നു ജൂലൈയിലെ വിപണിയിലെ വില. ആഗസ്റ്റ് മാസവും ഈ വില തന്നെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button