KeralaLatest News

ഹരീഷിന്റെ ‘മീശ’ യുടെ മറ്റൊരു ഭാഗവും പുറത്ത്: കടുത്ത സ്ത്രീ വിരുദ്ധതയും കേട്ടാലറയ്ക്കുന്ന അശ്ലീലവും: മീശ പുറത്തിറക്കി അരമണിക്കൂറിനുള്ളിൽ കത്തിക്കൽ പ്രതിഷേധം

പറയാനറയ്ക്കുന്ന തെറികളാണ് എഴുതിനിറച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ ഏറെ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയത് എസ് ഹരീഷിന്റെ ‘മീശ’ എന്ന നോവലിനെ ചൊല്ലിയുള്ള വിവാദം വീണ്ടും ആളിക്കത്തുന്നു. മാതൃഭൂമിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലില്‍ സ്ത്രീകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനെ ചൊല്ലിയുണ്ടായ പരാമര്‍ശമാണ് വലിയ വിവാദം ക്ഷണിച്ചുവരുത്തിയത്. സ്ത്രീകളേയും പൂജാരിമാരേയും എല്ലാം അപമാനിക്കുന്നു എന്നും ഹൈന്ദവ വിരുദ്ധമാണെന്നൂം ചൂണ്ടിക്കാട്ടി ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി എത്തി. ഇതിന് പിന്നാലെ മാതൃഭൂമിക്ക് എതിരെ യോഗക്ഷേമസഭയും പിന്നാലെ എന്‍എസ്‌എസുമെല്ലാം പ്രതിഷേധവുമായി എത്തി.

ഇതോടെ മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി. ഹരീഷ് പിന്മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നോവല്‍ പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ച്‌ ഡിസി കിഴക്കേമുറി മുന്നോട്ടുവന്നതും ഡിസി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിച്ചതും. പുസ്തകം പുറത്തിറങ്ങിയതോടെ നോവലിലെ 294-ാം പേജിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ് ഹരീഷിനും മീശ നോവലിനും എതിരെ സോഷ്യൽ മീഡിയ.ഡിസി ബുക്‌സ് അച്ചടിച്ചിറക്കിയ പുസ്തകത്തിന്റെ 294 -ാം പേജില്‍ പറയാനറയ്ക്കുന്ന തെറികളാണ് എഴുതിനിറച്ചിരിക്കുന്നത്.

‘അച്ചിമാര്, നമ്പൂരിച്ചികള്‍, പെലക്കള്ളികള്‍, ഉള്ളാടത്തികള്‍, ആശാരിച്ചികള്‍, കൊങ്ങിണികള്‍, പട്ടത്തികള്‍, ചൊകചൊകന്നിരിക്കുന്ന മാപ്പിളച്ചികള്‍.. എല്ലാത്തിനേം പൂശിയിട്ടുണ്ട്..’ ലൈംഗിക അരാജകത്വം പച്ചയ്ക്ക് എഴുതിവിട്ടിരിക്കുന്ന നോവലിലെ ഒരു ഭാഗംകൂടി,’ പാമ്പും ……(ഈ വാക്ക് അച്ചടി പ്രസിദ്ധവീകരണ മര്യാദ ലംഘിക്കുന്നതിനാല്‍ ഈസ്റ്റ് കോസ്റ്റ് അതിവിടെ ചേര്‍ക്കുന്നില്ല..) ഉം ഒത്തുകിട്ടിയാല്‍ അന്നേരം അടിച്ചോണം. നോക്കിനിന്നാ കൈയീന്നു പോകും.’ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ‘… അവര്‍ (സ്ത്രീകള്‍) വെള്ളത്തിലും ചെളിയിലും തുറസിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു…’ ഇത്തരം കടുത്ത ജാതീയ അവഹേളനവും സ്ത്രീ വിരുദ്ധവുമാണ് നോവലിലെ പ്രസക്ത ഭാഗങ്ങൾ.

ഹരീഷിനെ പിന്തുണച്ച സാംസ്‌കാരിക നായകര്‍ നോവലിനോട് ഇനി എങ്ങനെ പ്രതികരിക്കുമെന്നും സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു. അതെ സമയം എസ് ഹരീഷിന്റെ വിവാദമായ ‘മീശ’ എന്ന നോവല്‍ പുസ്തക രൂപത്തില്‍ ഇന്നലെ മുതല്‍ വിപണിയില്‍ എത്തിക്കഴിഞ്ഞുവെന്ന് ഡിസി ബുക്സിന്റെ മാനേജിങ് ഡയറക്ടര്‍ രവി ഡിസി വ്യക്തമാക്കി. മീശ പിന്‍വലിക്കേണ്ടി വന്നാല്‍ മലയാളത്തിലെ പല ക്ലാസിക്കുകളും പിന്‍വലിക്കേണ്ട അസ്ഥയുണ്ടാകും. ആര് എന്ത് എഴുതണം എന്ന് ആരുടെയും തീരുമാനത്തിന് വിധേയമാകരുത് എന്ന നിര്‍ബന്ധം കൂടി ഡിസി ബുക്സിനുണ്ട്. ഹരീഷ് എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.’ – രവി ഡിസി പറഞ്ഞു.

മീശയുടെ ഓണ്‍ലൈന്‍ പതിപ്പും മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും രവി ഡിസി അറിയിച്ചു. – മീശ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button