മലപ്പുറം: വി.എം സുധീരനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് രാജി വയ്ക്കും മുന്‍പേ ഘടക കക്ഷികളുമായി ആലോചിക്കണമായിരുന്നുവെന്നും പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറഞ്ഞ് സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയതായും മുനീര്‍ പറഞ്ഞു. സുധീരന്റെ പ്രസ്താവനകള്‍ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Also Read : വിഎം സുധീരന്‍ രാജിവെച്ചു
യുഡിഎഫ് ഉന്നതാധികാര സ്ഥാനത്ത് നിന്നും വിഎം സുധീരന്‍ രാജവെച്ചിരുന്നു. ഇമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്. രാജ്യ സഭീ സീറ്റ് വിവാദത്തില്‍ സുധീരന്‍ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. ഇനി യുഡിഎഫ് യോഗത്തിലേക്കില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി നേതൃത്വത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
Post Your Comments