കണ്ണൂര്‍ : മദ്രസാ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. ചെക്കിക്കുളം സ്വദേശി മുഹമ്മദ് അര്‍ഷാദാണ് അറസ്റ്റിലായത് . ചപ്പാരപ്പടവ് പഞ്ചായത്തിലുള്ള ഒരു മദ്രസയിലെ നാല് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെയും മദ്രസയില്‍ വച്ച് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര മാസം മുന്‍പാണ് അധ്യാപകന്‍ മദ്രസയില്‍ എത്തിയത്.
Post Your Comments