യുനാന്‍: കൊക്കയിലേക്ക് മറിഞ്ഞ ലോറിയിൽനിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊക്കയുടെ മുകളിലായി സ്ഥാപിച്ചിരുന്ന വലയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ചൈനയിലെ മധ്യ യുനാന്‍ പ്രവശ്യയിലെ എക്സ്പ്രസ് വേയിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Read also:ഇനി ദുബായിൽ സൗജന്യമായി ഐസ്ക്രീം കഴിക്കാം
റോഡരികലുള്ള ട്രക്ക് റാംപ് അവസാനിക്കുന്നത് വലിയ കൊക്കയുടെ മുകളിലായാണ്. പലപ്പോഴും വാഹനങ്ങള്‍ അബദ്ധത്തില്‍ ഇതിനു മുകളിലേക്ക് പാഞ്ഞു കയറും. തുടര്‍ന്ന് 2015ലാണ് അധികൃതര്‍ ഇവിടെ കൂറ്റന്‍ വല സ്ഥാപിക്കുന്നത്. ഇതുവരെ ഇവിടെ നടന്ന അപകടങ്ങളില്‍ അഞ്ചുപേരോളം ഈ വലയില്‍ കുരുങ്ങി ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്.
Post Your Comments