Latest NewsKerala

കമ്പകക്കാനം കൂട്ടക്കൊല; മരിച്ച ആർഷയെക്കുറിച്ച് സഹപാഠികളും അധ്യാപികയും വെളിപ്പെടുത്തുന്നു

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങളാണ്

തൊടുപുഴ: ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ. കൂട്ടക്കൊല നടന്നത് ഞായറാഴ്ച രാത്രി 10.53ന് ശേഷമെന്നാണ് സൂചന ലഭിക്കുന്നത്. കൊല്ലപ്പെട്ട ആര്‍ഷ കൃഷ്ണന്‍ ഈ സമയം വരെ ആര്‍ഷ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നു.രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

തൊടുപുഴ ബിഎഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ഷ. അതേസമയം വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ കരഞ്ഞുവെന്ന് ക്ലാസ് ടീച്ചര്‍ പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ കൂട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞു. ആര്‍ഷയെ വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. എപ്പോഴും ഒറ്റയ്ക്കിരിക്കുന്ന പ്രകൃതമാണ് ആര്‍ഷയുടേതെന്ന് സഹപാഠികള്‍ പറഞ്ഞു.

Read also:തൊടുപുഴയിലെ കൂട്ടക്കൊലപാതകം: അന്വേഷണം ബന്ധുക്കളിലേക്ക്

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങളാണ് വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ കൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്. വീടിന് സമീപമുള്ള തൊഴുത്തിനോട് ചേര്‍ന്ന ഒരു കുഴിയില്‍ നിന്നാണ് തൊടുപുഴ തഹസീല്‍ദാറുടെ മേല്‍നോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button