തൊടുപുഴ ; കേരളത്തെ നടുക്കിയ തൊടുപുഴ കൂട്ടക്കൊലയുടെ തുമ്പ് അന്വേഷിച്ച് പൊലീസ്. എന്നാല്‍ കമ്പകക്കാനത്ത് നാലംഗ കുടുബത്തെ വീടിനു സമീപത്തെ ചാണകക്കുഴിയിലാണ് കൊന്നു കുഴിച്ചുമൂടിയത്. കാര്യമായ തുമ്പുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകന്‍ അര്‍ജുന്‍ (18), മകള്‍ ആര്‍ഷ (21) എന്നിവരാണു കൊല്ലപ്പെട്ടത്.
കൊലപാതകം സംബന്ധിച്ച് ഇതുവരെ തുമ്പൊന്നും ലഭിക്കാത്തതിനാല്‍ ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കൊല്ലപ്പെട്ട നാലുപേരും ഏഴ് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിര്‍ണായകമായ തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ ഈ നമ്പരുകള്‍ക്കു സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
നാലു പേരേയും കൊലപ്പെടുത്തിയത് ഞായറാഴ്ച രാത്രി പത്തേമുക്കാലിന് ശേഷമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്‌സാപ്പ് ഉപയോഗിച്ചിരുന്നു. രാത്രി കൂട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തതായി തെളിഞ്ഞു.
കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരങ്ങളില്‍ ചിലര്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. കുടുംബത്തിലെ സ്വത്തുതര്‍ക്കവും കൂട്ടക്കൊലപാതകത്തിന് കാരണമായോ എന്ന് അന്വേഷിക്കും.
Post Your Comments