ബന്ദിപ്പൂര്‍: വനമേഖലയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണെന്നും ഇതിനെതിരെ സുപ്രീംകോടതിയിലുള്ള കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും വനംവകുപ്പു മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന വനം, ഗതാതമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് മേഖലയിലൂടെയുള്ള രാത്രിയാത്ര മൃഗങ്ങളുടെ സ്വൈര്യജീവിതത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചു വരെ യാത്രാനിരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് ശാസ്ത്രീയമായ നിഗമനമല്ലെന്നാണ് ഇതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
Read also: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര : കേരളവുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി കര്‍ണാടക
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ടൈഗര്‍ റിസര്‍വിന്റെ സുരക്ഷയ്ക്ക് ഇരു സംസ്ഥാനങ്ങളുടെയും മേല്‍നോട്ടത്തില്‍ മേല്‍പ്പാലവും എട്ടടി ഉയരത്തില്‍ കമ്പിവേലിയും നിര്‍മിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതിനുള്ള ചെലവുകള്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായി വഹിക്കണം. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരും. അത്രയും കാലം ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ന്യായീകരിക്കാവുന്നതല്ല. ഇതുസംബന്ധിച്ച് നിയോഗിക്കപ്പെട്ട കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കണ്‍വോയ് അടിസ്ഥാനത്തില്‍ ഇരുഭാഗത്തേക്കും വാഹനങ്ങള്‍ വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ഇരു സംസ്ഥാന സര്‍ക്കാരുകളുടെയും അധീനതയിലുള്ള വാഹനങ്ങളെങ്കിലും മേഖലയിലൂടെ കടന്നുപോകാന്‍ അനുവദിക്കാതിരിക്കുന്നത് സഞ്ചാര സ്വാതന്ത്ര്യ ലംഘനമാണ്. രാജ്യത്തെ 49 കടുവാ സങ്കേതങ്ങളിലൊന്നും ഇത്തരം നിയമങ്ങള്‍കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും യോഗം നിരീക്ഷിച്ചു.
2010ല്‍ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസാണ് സുപ്രീം കോടതിയില്‍ ഇപ്പോള്‍ നിലവിലുള്ളത്. ഈ കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യം നേരത്തേ ഹാജരായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സേവനം വീണ്ടും ലഭ്യമാക്കാന്‍ നിയമ വകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ കെ.രാജു, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്കു പുറമേ വനം, വന്യജീവി വകുപ്പ് സെക്രട്ടറി ഡോ. വി.വേണു, ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, നിയമ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ഗതാഗത കമ്മീഷണര്‍ കെ. പദ്മകുമാര്‍, കെ.എസ്.ാര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ. തച്ചങ്കരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments