ദുബായ്: മദ്യലഹരിയിൽ മാഡ്രിഡ് – ദുബായ് ഫ്ളൈറ്റിൽ ബോംബ് ഭീഷണി മുഴക്കിയ പൈലറ്റ് പിടിയിലായ സംഭവത്തിൽ വിചാരണ തുടരുന്നു. മറ്റ് യാത്രക്കാർക്കൊപ്പം ഫ്ളൈറ്റിൽ യാത്ര ചെയ്യുമ്പോഴാണ് ഇയാൾ തന്റെ കൈയ്യിൽ ബോംബ് ഉള്ളതായി ഭീഷണി മുഴക്കിയത്. കൂടാതെ ഫ്ളൈറ്റിലെ ജീവനക്കാരിയെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു.
Read also: കോക് പിറ്റില്‍ പൈലറ്റ് സിഗരറ്റ് വലിച്ചു : 21000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം
ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഫ്ളൈറ്റിന്റെ സീറ്റും വിൻഡോ കവറും നശിപ്പിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 10,324 ദിർഹത്തിന്റെ നഷ്ടമാണ് ഫ്ളൈറ്റിൽ ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക് കൂട്ടൽ. വിചാരണ ആഗസ്റ്റ് 8 ന് തുടരും.
Post Your Comments