റാഞ്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പോലീസ്കാര് ഉള്‍പ്പെടെ അഞ്ച് പേര് പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ സിഐഡി അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ദാസ്.
ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം.എംജിഎം പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് പോലീസ്കാര്‍ക്കും മറ്റ് മൂന്നുപേര്‍ക്കെതിരെയുമാണ് കേസ്. തന്നെ പീഡിപ്പിച്ചയായും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
Also Read : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന് അറസ്റ്റില്‍
ജംഷഡ്പൂര്‍ സ്വദേശിനിയായ പെണ്‍ക്കുട്ടി അവിടെ നടന്ന മുഖ്യമന്ത്രിയുടെ ‘സിദ്ദി ബാത്ത്’ എന്ന പരിപാടിക്കിടെയാണ് പരാതിയുമായി എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പെണ്പീഡിപ്പിച്ച്ട്ടി പീഡന വിവരം മുഖ്യമന്ത്രിയോട് നേരിട്ട് അറിയിക്കുകയായിരുന്നു. അവിടെ വച്ച് അദ്ദേഹം നേരിട്ടാണ് സിഐഡി അന്വേഷണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയത്.
കേസില്‍ കുറ്റക്കാരായ മൂന്നു പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി ജംഷഡ്പൂര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ കേസിലെ പോലീസ്ക്കാരുടെ പങ്കിനെ കുറിച്ച് കൂടുല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതേതുടര്‍ന്നാണ് പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനായി മുഖ്യമന്ത്രി സിഐഡി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
Post Your Comments