മ്യാന്‍മര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മ്യാന്മറിൽ 10 പേർ മരിച്ചു. ഏകദേശം 10000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് വിവരം. മരണസംഖ്യ ഉയരാനാണ് സാധ്യത. വെള്ളപ്പൊക്കത്തില്‍ അഞ്ച് പ്രവിശ്യകളിലായി 119000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മധ്യ മ്യാന്‍മറില്‍ മഗ്വേ മേഖലയില്‍ 70000 പേര്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി ദേശീയ ദുരന്ത നിവാരണസേന ഡയറക്ടര്‍ മിന്‍ തിന്‍ വ്യക്തമാക്കി. ബോട്ടുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം കനത്ത മഴ മൂലം തടസ്സപ്പെടുന്നുണ്ട്.
ALSO READ: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത
മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ മുങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അഭയാര്‍ത്ഥികള്‍കള്‍ക്കായി 163 ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇനിയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2008ലുണ്ടായ മ്യാന്‍മറിലുണ്ടായ ചുഴലിക്കാറ്റില്‍ ഏകദേശം 13800 പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 2015 ലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 പേര്‍ മരണപ്പെട്ടിരുന്നു.
Post Your Comments