KeralaLatest News

ചിട്ടി നടത്തി പണം തട്ടിയ സ്ഥാപന ഉടമകള്‍ പിടിയിൽ

രണ്ടാഴ്ച മുമ്പാണ് ചിട്ടി കമ്പനി പൂട്ടി ഉടമകൾ മുങ്ങിയത്

തൃശ്ശൂര്‍: ചിട്ടി നടത്തി പണം തട്ടിയ സ്ഥാപന ഉടമകള്‍ പിടിയിൽ. തൃശൂരിലെ കാട്ടൂര്‍ എഗയ്‌നേഴ്‌സ് സ്ഥാപനത്തിന്റ മാനേജിംഗ് ഡയറക്ടര്‍ സുധീർ കുമാർ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഗുണന്‍ എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് ചിട്ടി കമ്പനി പൂട്ടി ഉടമകൾ മുങ്ങിയത്. ഇവരെ കാണാതോയതോടെ പതിനഞ്ചോളം ഇടപാടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഒളിവിൽ പോയ ഇവർ ഇടയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

Read also:ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ

ഇടപാടുകാരുടെ ഒരു കോടിയോളം രൂപയോളം ഇവർ കൈക്കലാക്കിയിരുന്നു. കേസിൽ ഇനിയും മൂന്ന് പ്രതികളെക്കൂടി പിടികൂടാനുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button