Latest NewsIndia

13 ജില്ലകളില്‍ നാളെ ബന്ദ്

ബംഗളൂരു•കര്‍ണാടകയിലെ 13 ജില്ലകളില്‍ വ്യാഴാഴ്ച ബന്ദ്‌. ബെലഗാവിയെ രണ്ടാം തലസ്ഥാനമാക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉത്തര കര്‍ണാടക പ്രത്യേകരാജ്യ പോരാട്ട സമിതി, ഉത്തര കര്‍ണാടക വികാസ വേദികെ എന്നീ സംഘടനകളാണ് ബന്ദ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരകര്‍ണാടകത്തിന് പ്രത്യേക സംസ്ഥാന പദവി വേണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്‌.

അതേസമയം, തന്റെ തീരുമാനം ഏറെ നാളായുള്ള ബെലഗാവി മേഖലയിലെ ജനങ്ങളുടെ അഭിലാഷ പൂര്‍ത്തീകരണമാണെന്ന് കുമാരസ്വാമി പ്രതികരിച്ചു.

2006 ല്‍ ജെ.ഡി.എസ്- ബി.ജെ.പി സംഖ്യ സര്‍ക്കാര്‍ ബെലഗാവിയെ രണ്ടാം തലസ്ഥാനമാക്കാന്‍ തീരുമാനിച്ചിരുന്നു.. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകളൊന്നും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നതാണ് ബെലഗാവി തലസ്ഥാനമാകുന്നത് വൈകാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button