Latest NewsIndia

ആശുപത്രിയിലെത്തിക്കാൻ ഗര്‍ഭിണിയെ കുട്ടയിൽവെച്ച് ചുമന്നത് 12 കിലോമീറ്റര്‍; കുഞ്ഞ് മരിച്ചു

എന്നാൽ വഴിയിൽവെച്ച് യുവതി പ്രസവിച്ചു

ഹൈദരാബാദ്: ആശുപത്രിയിലെത്തിക്കാനായി ഗര്‍ഭിണിയെ കുട്ടയിൽവെച്ച് 12 കിലോമീറ്റര്‍ ചുമന്ന് ബന്ധുക്കൾ. എന്നാൽ വഴിയിൽവെച്ച് യുവതി പ്രസവിച്ചു. പ്രസവത്തിൽ കുഞ്ഞു മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ നടന്നെങ്കില്‍ മാത്രമേ ആംബുലന്‍സ് ലഭിക്കുകയുളളൂ. എന്നാല്‍ ആംബുലന്‍സിന് അരികിലെത്തിയപ്പോഴെക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു.

ALSO READ: അധിക സ്ത്രീധനം നല്‍കാത്തതിന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് പശുത്തൊഴുത്തില്‍ പൂട്ടിയിട്ടു

എട്ടുമാസം ഗര്‍ഭിണിയായിരുന്ന 22 കാരിയായ ജിദ്ദമ്മയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. അമിത രക്തസ്രാവം സംഭവിച്ച ജിദ്ദമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയനഗരം ഗ്രാമത്തില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവര്‍ക്ക് മതിയായ ആശുപത്രി സൗകര്യങ്ങളോ റോഡുകളോ വാഹനസൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button