
ഗുരുഗ്രാം: മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരൻ നടുറോഡില്‍ കാര്‍ നിറുത്തി നൃത്തം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്ല മാതാ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹരിയാന പൊലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്പെക്ടറായ തരുണ്‍ ദാഹിയയാണ് തന്റെ പുതിയ ഫോര്‍ച്യൂണര്‍ കാര്‍ നടു റോഡില്‍ പാര്‍ക്ക് ചെയ്ത് നൃത്തം ചെയ്തത്. ഇതോടെ
അരമണിക്കൂറോളം റോഡ് ബ്ലോക്കായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ ചുറ്റുംകൂടി നിന്നവരാണ് ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചത്. റോഡ് ബ്ലോക്കായതോടെ നാട്ടുകാര്‍ ഇയാളോട് സംസാരിക്കുകയും വാഹനം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, താന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം കൈവിട്ടതോടെ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
Post Your Comments