Latest NewsInternational

ഒടുവില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് ട്രംപ്; ഇറാന്‍ പ്രസിഡന്റുമായി അജണ്ടകള്‍ ഇല്ലാതെ സൗഹൃദ സംഭാഷണം

വാഷിംഗ്ടണ്‍: ഒടുവില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി സൗഹൃദ സംഭാഷണത്തിന് തയറാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെന്നും അവര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ട്രംപ് വ്യക്തമാക്കി.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്നും എന്നാല്‍ ഇറാന്‍ അതിന് തയാറാണോയെന്ന് അറിയില്ലെന്നും റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണോയെന്ന കോണ്ടിയുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

Also Read : റഷ്യയുമായുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, നാറ്റോ നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മികച്ച ഫലം സൃഷ്ടിക്കാനായാല്‍ ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. ഇറാനുമായി ആണവക്കരാര്‍ പിന്മാറ്റത്തിന്റെ പേരിലുള്ള പോര് മുറുകുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button