Latest NewsKerala

മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമിയില്‍ രാജി

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ തുടങ്ങിയ പ്രശ്‌നം ഒടുവിൽ രാജിയിലെത്തിയിരിക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ തുടങ്ങിയ പ്രശ്‌നം ഒടുവിൽ രാജിയിലെത്തിയിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന്‍ രാജിവച്ചു. അക്കാദമി ജനറല്‍ കൗണ്‍സിൽ അംഗമായിരുന്നു അദ്ദേഹം.

Also Read: ഡാം തുറന്നുവിടുന്നതു കാണാന്‍ അണക്കെട്ട് പരിസരത്ത് തമ്പടിച്ച് ആളുകൾ; വെള്ളം ഏതു വഴിക്കൊഴുമെന്നും ആശങ്ക

നേരത്തെ മോഹൻലാലിനെ മുഖ്യാതിഥിയാക്കാനുള്ള സർക്കാർ തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച്‌ സംവിധായകന്‍ ഡോ.ബിജുവിന്റെ നേതൃത്വത്തില്‍ 107 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഭീമഹര്‍ജി മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും നല്‍കിയിരുന്നു. എന്നാല്‍ ഇതിൽ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആഗസ്റ്റ് എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button