ബ്രിട്ടൻ : പിഞ്ചുകുഞ്ഞിനെ കാറിൽ അടച്ചിട്ട് മാതാപിതാക്കൾ ഷോപ്പിംഗിന് പോയി. കാറിനുള്ളിൽ വിയർത്തും ശ്വാസം മുട്ടിയും കിടന്ന കുഞ്ഞിനെ ഷോപ്പിങ്ങിനെത്തിയ മറ്റൊരു സ്ത്രീ കണ്ടെത്തിയതോടെയാണ് കുട്ടി രക്ഷപ്പെട്ടത്. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം ബാര്‍ണസ് ഹില്ലിലെ ആസ്ദയ്ക്ക് മുമ്പിലാണ് സംഭവം.
തുടർന്ന് കുഞ്ഞിനെ കണ്ടെത്തിയ സ്ത്രീ സെക്യൂരിറ്റി ഗാര്‍ഡിനെ വിവരമറിയിച്ചു. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് കാര്‍ കുത്തിത്തുറക്കാന്‍ സുരക്ഷാ ഗാര്‍ഡ് വിസമ്മതിച്ചു. ഇതോടെ ഒരാള്‍ കാറിന്റെ പൂട്ട് കുത്തിത്തുറന്ന് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇട്ടത് പോലെയായിരുവെന്നാണ് രക്ഷിച്ചവര്‍ പറയുന്നത്.
Read also:പോലീസുകാരന്റെ ജീവൻ രക്ഷിച്ച ആ അജ്ഞാത സ്‌ത്രീയെ കണ്ടെത്തി
സൂപ്പര്‍മാര്‍ക്കറ്റില്‍ പലവട്ടം ഇതേക്കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും കുട്ടിയുടെ അമ്മ 50 മിനിറ്റിന് ശേഷമാണ് തിരിച്ചെത്തുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments