ദുബായ് : ദുബായില്‍ ഇക്കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മണല്‍ക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത് ആയിരത്തോളം വാഹനങ്ങള്‍. ഈ രണ്ട് ദിവസങ്ങളിലായി വാഹനാപകടങ്ങുമായി ബന്ധപ്പെട്ട് പൊലീസിന് മറുപടി പറയേണ്ടി വന്നത് 16,000 കോളുകള്‍ക്കും.
പൊലീസ് റെക്കോര്‍ഡ് പ്രകാരം ഞായാഴ്ച 631 അപകടങ്ങളും തിങ്കളാഴ്ച 413 വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തുവെന്നാണ്. ഇതില്‍ 12 വാഹനാപകടങ്ങള്‍ കുറച്ച് ഗൗരവമുള്ളതാണെന്ന് ഗതാഗത വകുപ്പ് പറയുന്നു. ഹൈവേകളിലാണ് കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടായത്. ഇതിനു പുറമെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് റോഡിലും അപകടം ഉണ്ടായി.
ദുബായില്‍ കനത്ത മഴയും ശക്തമായ പൊടിക്കാറ്റും വീശിയടിച്ചു
ഈ വെള്ളിയാഴ്ച വരെ വാഹനഗതാഗതത്തെ മറയ്ക്കുന്ന തരത്തിലുള്ള പൊടിക്കാറ്റ് ഉണ്ടാകുമെന്നും ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും ഗതാഗത വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments