ദുബായ് : ദുബായില്‍ കനത്ത മഴയും പൊടിക്കാറ്റും ശക്തമായി വീശിയടിച്ചു. അല്‍-ഐന്‍, ദുബായിലെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വെളളിയാഴ്ച രാവിലെ ശക്തമായ പൊടിക്കാറ്റും ഒപ്പം മഴയും ഉണ്ടായത്. ദുബായിലെ അല്‍ഖ്വനീജ്,ഹബ്ഷാന്‍ അല്‍ ദഫ്ര, എന്നിവിടങ്ങളിലും ഷാര്‍ജയിലുമാണ് വേനല്‍മഴ കൂടുതലായും ലഭിച്ചത്.
അതേസമയം ദുബായ്, റഷീദിയ, മിര്‍ദിഫ്, ഇന്റര്‍നാഷ്ണല്‍ സിറ്റി, ദുബായ് സ്‌പോര്‍ട്‌സിറ്റി എന്നിവിടങ്ങളില്‍ ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടായി.
ഇതോടെ ദുബായ് ഗതാഗത വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തിറങ്ങി. റോഡില്‍ തൊട്ട്മുന്നിലുള്ള വാഹനത്തെ കാണാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു പൊടിക്കാറ്റ് ആഞ്ഞടിച്ചത്. ശനിയാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നു വീശിയ പൊടിക്കാറ്റിന് 20-30 കിലോമീറ്റര്‍ വേഗതയായിരുന്നു. എന്നാല്‍ ശനിയാഴ്ച അത് 45 കിലോമീറ്റര്‍ വേഗതയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യു.എ.ഇയുടെ തെക്ക് കിഴക്ക്, വടക്കു കിഴക്ക് എന്നീ ദിശകളില്‍ നിന്നാണ് പൊടിക്കാറ്റിന്റെ ഉദ്ഭവം. ദുബായിലെ ചൂട് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 48.8 ഡിഗ്രി ചൂടാണ്.
Post Your Comments