CinemaLatest News

ഇനിയില്ല വിവാഹം, നല്ല സുഹൃത്തുക്കൾ മാത്രം; നിലപാട് വ്യക്തമാക്കി ബോളിവുഡ് താരത്തിന്റെ മുൻ ഭാര്യ

ബോളിവുഡ് താരങ്ങളുടെ വ്യക്തിപരമായ പല വിഷയങ്ങളിലും എപ്പോഴും ആകാംക്ഷഭരിതരാണ് അവരുടെ ആരാധകര്‍

മുംബൈ: ബോളിവുഡ് താരങ്ങളുടെ വ്യക്തിപരമായ പല വിഷയങ്ങളിലും എപ്പോഴും ആകാംക്ഷഭരിതരാണ് അവരുടെ ആരാധകര്‍. അതുകൊണ്ട് തന്നെ തെറ്റും ശരിയുമായ പല വാര്‍ത്തകളും പ്രചരിക്കാറുണ്ട്. പതിനെട്ട് വർഷം മുൻപ് ബാല്യകാല സുഹൃത്തും പ്രണയിനിയുമായ സൂസന്നെയെ വിവാഹം ചെയ്തതുമുതല്‍ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2014ല്‍ ഇവര്‍ വിവാഹബന്ധം വേർപെടുത്തിയിരുന്നു.

Also Read: അറുപതാം വയസിൽ കാമുകിമാർക്കായി ഒരു ജീവിതം; അഞ്ച് പേരെ പോറ്റുന്നത് മോഷണം നടത്തി

എന്നാല്‍ ഇപ്പോൾ താരം വീണ്ടും വിവാഹം കഴിയ്ക്കാന്‍ പോകുന്നു എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ തന്റെ മുന്‍ ഭാര്യയെ തന്നെ ഹൃതിക് വിവാഹം ചെയ്യാന്‍ പോകുന്നു എന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുള്ള ഇവര്‍ പല പൊതുപരിപാടികളിലും കുടുംബസമേതം പങ്കെടുക്കുമായിരുന്നു. ഇതാണ് ഇപ്പോള്‍ ഗോസിപ്പുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

വാര്‍ത്തയിലെ സത്യം നേരിട്ട് വെളിപ്പെടുത്തിരിക്കുകയാണ് സൂസന്നെ. മുന്‍പും ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ സൂസന്നെ നിഷേധിച്ചിട്ടുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം നല്ല സുഹൃത്തുക്കളായി മക്കള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങള്‍ക്ക് വലുതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അതിനാല്‍ അവധി ആഘോഷങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളിലും പങ്കെടുക്കുന്നതും ഒന്നിച്ചാണ്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരോ ഉണ്ടാക്കുന്ന കെട്ടുകഥകളാണെന്നാണ് സൂസന്നെ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button