ലാഹോർ: പാക്കിസ്ഥാനിലേക്ക് പര്യടനം നടത്താനുള്ള പാക്കിസ്ഥാൻ ക്രക്കറ്റ് ബോർഡിൻറെ ക്ഷണം നിരസിച്ച് ന്യൂസിലൻഡ്. കഴിഞ്ഞ പതിനഞ്ചു വർഷമായി ന്യൂസിലൻഡ് പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. അതിനു ഒരു മാറ്റം വരുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു പിസിബിയുടെ ക്ഷണം. ഒക്ടോബറില്‍ യുഎഇയില്‍ വെച്ച് പാക്കിസ്ഥാനെ ന്യൂസിലൻഡ് നേരിടാനിരിക്കെയാണ് ന്യൂസിലൻഡിനെ നാട്ടിലേയ്ക്ക് ക്ഷണിച്ചത്.
Also Read: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൈനയ്ക്കും ശ്രീകാന്തിനും ജയം
മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും ട്വന്റി20യുമാണ് പാക്കിസ്ഥാനെതിരെ യുഎഇയില്‍ ന്യൂസിലൻഡ് കളിക്കാനിരിക്കുന്നത്. ഈ പരമ്പരയിലെ ട്വന്റി20 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളാണ് ഇപ്പൊൾ പരാജയപ്പെട്ടിരിക്കുന്നത്.സെക്യൂരിറ്റി അംഗങ്ങളുടെ നിര്‍ദ്ദേശ പ്രകാരമാണ് തങ്ങള്‍ പിന്മാറുന്നതെന്നാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ അറിയിച്ചത്.
ശ്രീലങ്കന്‍ ടീമിനെതിരെ തീവ്രവാദി ആക്രമണമുണ്ടായ ശേഷം 2009 മുതൽ യുഎഇയാണ് പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട്. സിംബാബ്‍വേയാണ് അടുത്തിടെ ലാഹോറില്‍ സന്ദര്‍ശനം നടത്തിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ മറ്റു രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇതുവരെ പാക് ക്രിക്കറ്റ് ബോര്‍ഡിനു ആയിട്ടില്ല.
Post Your Comments