തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാൻ കേരളാ പോലീസിന്റെ പ്രത്യേക സെല്‍. ഇതിനായി നോഡല്‍ സൈബര്‍ സെല്‍ രൂപവത്കരിക്കാനാണ് തീരുമാനം. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനാണ് നോഡല്‍ സൈബര്‍ സെല്ലായി മാറുകയെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡി.ജി.പി. ടോമിന് ജെ. തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല.
ALSO READ: ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം
Post Your Comments