മുംബൈ: റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ആളെ സിആർപിഎഫ് സൈനികരും യാത്രക്കാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കുർള സ്വദേശിയായ ദാമോദർജി ദമാജി എന്ന മധ്യ വയസ്കനാണ് കോട്ടേക്കറാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് റെയിൽവേ ട്രാക്കിൽ ഇയാൾ കിടക്കുന്നത് മറ്റ് യാത്രക്കാരും സൈനികരും കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ സൈനികരും മറ്റ് യാത്രക്കാരും ട്രാക്കിലേക്ക് ഓടിയിറങ്ങി ദാമോദരെ പാളത്തിൽ വലിച്ചു നീക്കി. രക്ഷാപ്രവർത്തനത്തിന് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
Read also:മദ്യ ലഹരിയില്‍ പൊലീസുകാരന്‍ നടുറോഡില്‍ കാര്‍ നിറുത്തി നൃത്തം ചെയ്തു; വീഡിയോ വൈറലാകുന്നു
കുടുംബപ്രശ്നം മൂലമാണ് ഇങ്ങനെ ചെയ്തതെന്നും തനിക്ക് ഇനി ജീവിക്കണ്ട എന്നുമാണ് ഇയാൾ പോലീസുകാരോട് പറഞ്ഞത്. കൗൺസിലിംഗിന് ശേഷം ഇയാളെ കുടുംബാംഗത്തെ വിളിച്ചു വരുത്തി ഒപ്പം അയച്ചു. കഴിഞ്ഞ ആഴ്ച മറ്റൊരാളും ട്രെയിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിച്ചിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് ചാടാനൊരുങ്ങിയ അയാളെ പുറകിൽ നിന്ന യാത്രക്കാർ പിന്നോട്ട് വലിച്ചു നീക്കിയാണ് രക്ഷപ്പെടുത്തിയത്.
#WATCH: A man was saved by Railway Protection Force (RPF) personnel & other passengers after he attempted to commit suicide at #Mumbai‘s Kurla railway station. (30.07.2018) (Source: CCTV) pic.twitter.com/6Yz5WB2Tsw
— ANI (@ANI) July 30, 2018
Post Your Comments