ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ എംഎച്ച് 370 വിമാനം മനപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായി അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു കാരണമെന്താണെന്ന് കണ്ടെത്താന്‍ എംഎച്ച് 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു സാധിച്ചില്ല. അന്വേഷണസംഘം 495 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു.
നാലു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ വിമാനത്തെ സംബന്ധിച്ച അന്വേഷണ പുറത്തുവിട്ടുവെങ്കിലും അതിനെ അന്തിമ റിപ്പോര്‍ട്ടായി കാണാനാകില്ലെന്ന് അന്വേഷണത്തിന് നേതൃത്വം വഹിച്ച കോക് സൂച ചോന്‍ മാധ്യമങ്ങളോട് പറഞ്ഞു. 239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല.
Read also:ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; ഭീതിയോടെ ജനങ്ങള്‍
അതേസമയം, നാലു വര്‍ഷം കൊണ്ടു തയാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരാശാജനകമാണെന്ന് കാണാതായവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
Post Your Comments